വിഷയം നിയമസഭയില്‍ ഉന്നയിക്കും; മല്‍സ്യത്തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് സമരഭൂമിയില്‍

ശശി തരൂര്‍ വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്

Update: 2022-08-18 06:50 GMT

തിരുവനന്തപുരം: വിഴിഞ്ഞം അദാനി പോര്‍ട്ടിനെതിരായ മല്‍സ്യത്തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സമരഭൂമിയിലെത്തി.

22ന് നിയമസഭ കൂടുമ്പോള്‍ പ്രതിപക്ഷം ആദ്യം ഉന്നയിക്കുന്ന വിഷയം വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളുടെ അതിജീവന സമരമാക്കും. ശശി തരൂര്‍ എംപി മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുന്നത് വരെ പ്രതിപക്ഷം മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പമുണ്ടാകുമെന്നും വിഡി സതീശന്‍ സമരക്കാരെ അഭിസംബോധന ചെയ്തുപറഞ്ഞു. സ്ത്രീകളുടെ കുട്ടികളും വൃദ്ധരും അടക്കം നിരവധിപേരാണ് ഉപരോധസമരത്തിലേക്ക് എത്തുന്നത്.

അതിനിടെ, സമരം ഇതുവരെ സമാധാനപരമായാണ് നീങ്ങുന്നത്. തങ്ങളുടെ ആവിശ്യങ്ങള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ സമരത്തിന്റെ രീതി മാറുമെന്ന് അതിരൂപത നേതൃത്വം അറിയിച്ചു. 

Tags: