എകെജി സെന്ററില്‍ നിന്നുള്ള ഉപദേശം വേണ്ട; ഘടകകക്ഷികളുമായുള്ള ചര്‍ച്ച ഉടനെന്നും വിഡി സതീശന്‍

Update: 2021-08-31 06:50 GMT

തിരുവനന്തപുരം: ഘടകകക്ഷികളുമായുള്ള ചര്‍ച്ച ഉടന്‍ നടക്കുമെന്നും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് എകെജി സെന്ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഘടകകക്ഷികളുമായി ചര്‍ച്ച വൈകിയത് സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം ചിട്ടയോടെ നടക്കും. പാര്‍ട്ടി കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റ് പറയും. പാര്‍ട്ടി കാര്യങ്ങള്‍ ചിട്ടയായി മുന്നോട്ട് പോകുന്നു. പാര്‍ട്ടി രണ്ട് തവണ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് മാറ്റം അനിവാര്യമായി വന്നത്. കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ടുവരും. ഒരു പ്ലാന്‍ ഓഫ് ആക്ഷന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags: