തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണസ്തംഭനം; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെകുറിച്ച് ധവള പത്രം ഇറക്കണമെന്ന് വിഡി സതീശന്‍

യൂസുഫ് അലിയോട് കാര്യങ്ങള്‍ നേരത്തെ വിശദീകരിച്ചതാണ്. അദ്ദേഹത്തിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്

Update: 2022-06-18 07:52 GMT

തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ ഭരണസ്തംഭനം ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നില്ല. സംസ്ഥാനത്ത് ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ്. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവള പത്രം ഇറക്കണം. എം എ യൂസഫലിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരം. രാഷ്ട്രീയകാരണങ്ങളാലാണ് യുഡിഎഫ് ലോക കേരള സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇത് അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതറിഞ്ഞുകൊണ്ട് തെറ്റായ പ്രസ്താവന നടത്തിയത് ദൗര്‍ഭാഗ്യകരമാണ്.

ഹാള്‍ 16 കോടി മുടക്കി മോടിപിടിപ്പിച്ചത് ആണ് ധൂര്‍ത്ത് എന്ന് പറഞ്ഞത്. പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെയോ താമസം നല്കുന്നതിനെയോ ധൂര്‍ത്ത് എന്ന് പറഞ്ഞിട്ടില്ല. ഇവിടെ എത്തിയ ഞങ്ങളുടെ പ്രതിനിധികളോട് ലോക കേരള സഭയില്‍ പങ്കെടുക്കാനാണ് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിരുന്നു. ഭക്ഷണത്തിന്റെയും താമസത്തിന്റെയും കാര്യമായി ഇത് വ്യാഖ്യാനിച്ചത് തീരെ ശരിയായില്ല. പ്രതിപക്ഷവിമര്‍ശനങ്ങളെ ട്വിസ്റ്റ് ചെയ്യുന്നത് സിപിഎമ്മാണ്. 

Tags: