വയലാര്‍ അവാര്‍ഡ് ബെന്യാമിന്; 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലിനാണ് പുരസ്‌കാരം
കെ ആര്‍ മീര, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ.സി ഉണ്ണികൃഷ്ണന്‍ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍.
തിരുവനന്തപുരം: 2021ലെ 45ാമത് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് ബെന്യാമിന്. ബെന്യാമിന്റെ 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലിനാണ് പുരസ്‌കാരം. കെ ആര്‍ മീര, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ.സി ഉണ്ണികൃഷ്ണന്‍ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍.
തിരുവനന്തപുരം മാസ്‌കറ്റ് ഹാളില്‍ കൂടിയ ജഡ്ജിങ് കമ്മിറ്റി ശുപാര്‍ശ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗീകരിച്ചു. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ജഡ്ജിങ് കമ്മിറ്റിയുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി, കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന ശില്പവുമാണ് അവാര്‍ഡ്. അവാര്‍ഡ് തുക ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പത്രവും സമര്‍പ്പിക്കും.
വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് അവാര്‍ഡ് സമര്‍പ്പണചടങ്ങ് നടത്തുമെന്ന് അവാര്‍ഡ് നിര്‍ണയസമിതിയംഗം ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.