വാറ്റ് നികുതി കുറച്ചു; ഡല്‍ഹിയില്‍ പെട്രോള്‍ വിലയില്‍ 8 രൂപയുടെ കുറവ്

Update: 2021-12-01 07:15 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ധന വില കുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവിലയിലെ വാറ്റ് നികുതി 30ല്‍നിന്ന് 19.4 ശതമാനമായി കുറച്ചതോടെയാണ് വില കുറഞ്ഞത്. പെട്രോളില്‍ 8 രൂപയുടെ കുറവാണ് ഉണ്ടാവുക.

ഡല്‍ഹിയില്‍ പെട്രോള്‍ വില 103.97ല്‍ നിന്ന് 95.97 ആയി കുറഞ്ഞു.

നവംബര്‍ ആദ്യവാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. തുടര്‍ന്ന് ഇന്ധന വില കുറയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടയിലാണ് ഡല്‍ഹി സര്‍ക്കാര്‍ വാറ്റ് നികുതി കുറച്ചത്. 

പ്രാദേശിക നികുതിയിലെ വ്യത്യാസമുള്ളതുകൊണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ഇന്ധന വിലകളാണ് ഉള്ളത്.