സൗദിയില്‍ വിവിധ വിസകള്‍ മൂന്ന് മാസത്തേക്ക് സൗജന്യമായി പുതുക്കും

Update: 2020-07-05 14:00 GMT

ജിദ്ദ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് വീണ്ടും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സൗദി ഭരണകൂടം. കൊവിഡ് കാലത്ത് കാലാവധി അവസാനിച്ച ഫൈനല്‍ എക്‌സിറ്റ്, ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശക വിസ എന്നിവ മൂന്നു മാസത്തേക്ക് ഫീസില്ലാതെ നീട്ടിനല്‍കും. സൗദിയിലുളളവരുടെയും നാട്ടിലുള്ളവരുടെയും ഇഖാമക്കും ഈ ആനുകൂല്യം ലഭിക്കും. ഇതിന് രാജാവിന്റെ പ്രത്യേക അനുമതി ലഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 

ലോക്ക് ഡൗണ്‍ കാലത്ത് സൗദി അറേബ്യയ്ക്ക് പുറത്തായതുമൂലം വിസ പുതുക്കാന്‍ കഴിയാത്തവര്‍, വിമാനസര്‍വ്വീസ് ഇല്ലാത്തതുകൊണ്ട് നാട്ടില്‍ പോയി തിരിച്ചെത്തി വിസാ നടപടി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍, സന്ദര്‍ശക വിസയിലെത്തി പോകാന്‍ കഴിയാതെ സൗദി അറേബ്യയില്‍ കുടുങ്ങി വിസാ കാലാവധി കഴിഞ്ഞവര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് വിസ പുതുക്കി നല്‍കുക.

Tags:    

Similar News