വാരിയന്‍ കുന്നത് കുഞ്ഞഹമ്മദ് ഹാജി അനുസ്മരണം നാളെ പാണ്ടിക്കാട്‌

വൈകീട്ട് നാലിന് പാണ്ടിക്കാട് ടിബിയില്‍ നടക്കുന്ന പരിപാടിയില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. പി ശിവദാസന്‍,ഡോ. അനില്‍ ചേലാമ്പ്ര എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Update: 2019-01-20 09:02 GMT

മലപ്പുറം: ബ്രിട്ടീഷ് വാഴ്ചക്കെതിരേ ധീരമായി പോരാടിയ സ്വതന്ത്ര്യസമര പോരാളി വാരിയന്‍ കുന്നത്ത്് കുഞ്ഞഹമ്മദ് ഹാജി അനുസ്മരണം അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനമായ നാളെ നടക്കും.വൈകീട്ട് നാലിന് പാണ്ടിക്കാട് ടിബിയില്‍ നടക്കുന്ന പരിപാടിയില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. പി ശിവദാസന്‍,ഡോ. അനില്‍ ചേലാമ്പ്ര എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ് വാരിയന്‍ കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ട ജീവിതം വരും തലമറയ്ക്ക് ഉജ്ജ്വല മാതൃകയാണ്. 90 വര്‍ഷത്തെ ബ്രിട്ടിഷ് ഭരണത്തിനിടെ സമാന്തര ഭരണവുമായി വെള്ളക്കാരെ വിറപ്പിച്ച ഒരേയൊരു ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയാണ് മലബാറിലെ നായകരില്‍ ഒരാളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടിഷ് സൈന്യത്തിനെതിരേ 75,000ത്തോളം വരുന്ന വന്‍ സൈന്യത്തെ സജ്ജമാക്കി കടുത്ത പോരാട്ടത്തിലൂടെയാണ് അദ്ദേഹം തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്. നിലമ്പൂര്‍ പന്തലൂര്‍, തുവ്വുര്‍ പ്രദേശങ്ങളുടെ ഭരണച്ചുമതലയും അദ്ദേഹം വഹിച്ചു. ആധിപത്യത്തിനും വിധേയത്യത്തിനുമപ്പുറം പിറന്നമണ്ണിന്റെ സാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും സമര്‍പ്പിച്ച വീരനായിരുന്നു അദ്ദേഹം.വാരിയം കുളത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Tags: