ഗ്യാന്‍വാപി മസ്ജിദ് കേസില്‍ വാരാണസി ജില്ലാ കോടതിയുടെ വിധി നാളെ

Update: 2022-05-23 17:02 GMT

വാരാണസി: ഗ്യാന്‍വാപി മസ്ജിദ് കോപ്ലക്‌സില്‍ വര്‍ഷം മുഴുവന്‍ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ നല്‍കിയ കേസില്‍ വാരാണസി ജില്ലാ കോടതി നാളെ വിധിപറയും. മോസ്‌കിനുള്ളിലെ വുദുഖാനയില്‍ ശിവലിംഗമുണ്ടെന്നും അവിടെ ആരാധന അനുവദിക്കണമെന്നുമാണ് വാദം.

1991ലെ ആരാധനാലയ നിയമമനുസരിച്ച് ആരാധനാരീതിയില്‍ മാറ്റംവരുത്തരുതെന്നാണ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി വാദിക്കുന്നത്.

കേസില്‍ ഇടപെട്ടുകൊണ്ട് വീഡിയോ സര്‍വേക്ക് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ മാനേജ്‌മെന്റ്കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് വാരാണസി കോടതിയില്‍നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റിയത് സുപ്രിംകോടതിയുടെ ഉത്തരവനുസരിച്ചാണ്.

കേസ് കോടതിയുടെ പരിഗണനയിലുളള സാഹചര്യത്തില്‍ സര്‍വേയില്‍ കണ്ടെത്തിയെന്ന് ഹിന്ദുത്വര്‍ അവകാശപ്പെടുന്ന ശിവലിംഗം സംരക്ഷിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒപ്പം മുസ് ലിംകള്‍ക്ക് നമസ്‌കാരം അനുവദിക്കാനും നിര്‍ദേശിച്ചു.

Tags:    

Similar News