വരം ഭിന്നശേഷി സംസ്ഥാന സംഗമം ഡിസംമ്പര്‍ 3 മുതല്‍ 18 വരെ തിരൂരില്‍

Update: 2021-11-30 02:49 GMT

തിരൂര്‍: ജില്ലാ ആശുപത്രി പി.എം ആര്‍ വിഭാഗത്തിനു കീഴിലുള്ള ഭിന്നശേഷി കൂട്ടായ്മയായ 'വരം' നടത്തുന്ന എട്ടാമത് സംസ്ഥാന ഭിന്നശേഷി സംഗമത്തിന് തിരൂരില്‍ ഒരുക്കങ്ങളായി. ലോക ഭിന്നശേഷി ദിനമായ ഡിസംമ്പര്‍ 3 മുതല്‍ 18 വരെയാണ് പരിപാടി. ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപികരിച്ചു. ജില്ലാ ആശുപത്രിയില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. 

തിരൂര്‍ നഗരസഭ സ്ഥിരം സമിതി അംഗം അഡ്വ. എസ് ഗീരിഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി പി എം ആര്‍ വിഭാഗം മേധാവി ഡോ. പി ജാവേദ് അനീസ്, വരം കോര്‍ഡിനേറ്റര്‍ മുജീബ് താനാളൂര്‍, തിരൂര്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് പി കെ രതീഷ്, സെക്രട്ടറി എ പി ഷഫീഖ്, ജില്ലാ ആശുപത്രി വികസന സമിതി അംഗങ്ങളായ പിമ്പുറത്ത് ശ്രീനിവാസന്‍, പാറപ്പുറത്ത് കുഞ്ഞുട്ടി, സാലിം കെ ബാലന്‍, ഡോ. റാഷിജ്, പി കോയ, നാസര്‍ കുറ്റൂര്‍, ദീലിപ് അമ്പായത്തിങ്ങല്‍, അനസ് സ്‌നേഹതീരം, സല്‍മ തിരൂര്‍, ശൈലജ എന്നിവര്‍ സംസാരിച്ചു. 

സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, കറുക്കോളി മൊയ്തിന്‍ എംഎല്‍എ, മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ രക്ഷാധികാരികളും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീക്ക ചെയര്‍പെഴ്‌സണും തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. യു സൈനുദ്ദീന്‍, തിരൂര്‍ നഗരസഭ ചെയര്‍പേഴ്പണ്‍ എ പി നസീമ എന്നിവര്‍ വൈസ് ചെയര്‍മാന്മാരും ജില്ലാ ആശുപത്രി സൂപ്രണ്ട് കെ ആര്‍ ബേബി ലക്ഷ്മി ജനറല്‍ കണ്‍വീനറും ഡോ.പി. ജാവേദ് അനിസ് കണ്‍വീനറും മുജിബ് താനാളൂര്‍ കോര്‍ഡിനേറ്ററുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി.