'വന്ദേ മാതരം ഇസ് ലാമിക വിരുദ്ധം'; ഇന്ത്യന്‍ ഭരണഘടനയ്ക്ക് ജയ് വിളിച്ച്‌ എസ്പി എംപി

വന്ദേ മാതരത്തിന് എതിരെ പരാമർശമുന്നയിച്ചതിന് നേരത്തെയും റഹ്മാന് എതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 2013ല്‍ വന്ദേ മാതരം പാര്‍ലമെന്റില്‍ പാടിയപ്പോള്‍ റഹ്മാന്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയിരുന്നു.

Update: 2019-06-18 13:48 GMT

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കിടയിൽ വന്ദേമാതരം വിളികൾ ഉയർന്നതിനെ വിമർശിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള എസ്പി (സമാജ് വാദി പാർട്ടി) സാമാജികൻ ഷഫീഖുർ റഹ് മാൻ ബർഖ്. പ്രതിപക്ഷ എംപിമാർ സത്യപ്രതിഞ്ജ ചെയ്യുന്നതിനിടെ എൻഡിഎ എംപിമാരാണ് ജയ് ശ്രീറാം, വന്ദേ മാതരം വിളികളുമായി രം​ഗത്തെത്തിയത്. തുടർന്ന് സത്യപ്രതിഞ്ജയ്ക്കെത്തിയ എസ്പി നേതാവും ഉത്തർപ്രദേശിലെ സാംമ്പാൾ എംപിയുമായ ഷഫീഖുർ റഹ് മാൻ ബർഖാണ് വന്ദേമാതരം ഇസ് ലാമിക വിരുദ്ധമാണെന്നും ഇതിനെ അനുകൂലിക്കില്ലെന്നും അഭിപ്രായപ്പെട്ടത്. സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമായിരുന്നു റഹ്മാന്റെ പരാമര്‍ശം. ഇന്ത്യന്‍ ഭരണഘടനയ്ക്ക് സിന്ദാബാദ് വിളിച്ചാണ് സത്യപ്രതിജ്ഞാ പ്രസംഗം റഹ്മാന്‍ അവസാനിപ്പിച്ചത്. വന്ദേ മാതരത്തിന് എതിരെ പരാമർശമുന്നയിച്ചതിന് നേരത്തെയും റഹ്മാന് എതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 2013ല്‍ വന്ദേ മാതരം പാര്‍ലമെന്റില്‍ പാടിയപ്പോള്‍ റഹ്മാന്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയിരുന്നു.

നേരത്തെ, ഹൈദരാബാദിൽ നിന്നുള്ള എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഉവൈസി സത്യപ്രതിഞ്ജയ്ക്കെത്തിയപ്പോഴും ജയ്ശ്രീറാം വന്ദേമാതരം വിളികൾ ഉയർന്നിരുന്നു. തുടർന്ന് സത്യപ്രതി‍ഞ്ജ ചടങ്ങ് കഴിഞ്ഞ് ജയ് ഭീം, അല്ലാഹു അക്ബർ വിളികളുമായാണ് ഉവൈസി പ്രസം​ഗം അവസാനിപ്പിച്ചത്.

Tags: