ഹാഥ്‌റസ്: വാല്‍മീകി സമുദായത്തില്‍പ്പെട്ട മാലിന്യസംസ്‌കരണ തൊഴിലാളികള്‍ 8 ദിവസത്തെ സമരത്തില്‍

Update: 2020-10-07 03:35 GMT

ആഗ്ര: ഹാഥ്‌റസ് പെണ്‍കുട്ടിക്ക് നീതി ആശ്യപ്പെട്ട് പെണ്‍കുട്ടി ഉള്‍പ്പെടുന്ന വാല്‍മീകി സമുദായത്തില്‍ പെട്ട മാലിന്യസംസ്‌കരണ തൊഴിലാളികള്‍ 8 ദിവസം നീണ്ടു നല്‍ക്കുന്ന സമരം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3 നു തുടങ്ങിയ സമരം ഒക്ടോബര്‍ 10ന് അവസാനിക്കും.

പെണ്‍കുട്ടിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടക്കുന്ന സമരത്തില്‍ ആഗ്രയിലെയും ഫിറോസാബാദിലെയും മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കുന്നുണ്ട്. സമരത്തിന്റെ ഭാഗമായി തൊഴിലാളികളും പോലിസും തമ്മില്‍ കല്ലേറുണ്ടായി.

തൊഴിലാളികളുടെ സമരത്തോട് നഗരങ്ങളിലും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. നിരവധി പേര്‍ ദലിത് ലൈവ്‌സ് മാറ്റര്‍ എന്ന ബാനറോടുകൂടി സാമൂഹിക മാധ്യമങ്ങളില്‍ പിന്തുണ അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്.

സമരത്തിന്റെ ഭാഗമായി കുന്നുകൂടുന്ന മാലിന്യത്തിനെതിരേ പരാതി പറയാതെ അതും പ്രചോദനമായി എടുത്തുകൊണ്ടുള്ള പോസ്റ്റുകളും വ്യാപകമായിക്കൊണ്ടിരിക്കുന്നു. 



Tags: