വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം; ഒരാള്‍ കൂടി കസ്റ്റഡിയില്‍

Update: 2026-01-05 04:54 GMT

പാലക്കാട്: ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭാഗേലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് അട്ടപ്പള്ളം സ്വദേശിയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ജഗദീഷ്‌കുമാര്‍, വിനോദ്കുമാര്‍, ഷാജി എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേര്‍.

ഡിസംബര്‍ 18നാണ് വാളയാര്‍ അട്ടപ്പള്ളത്ത് രാംനാരായണ്‍ അതിക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരിക്കുന്നത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ക്രൂരമര്‍ദനേമോറ്റ രാംനാരായണ്‍ മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാതെ കിടന്നു. പിന്നീട് രാംനാരാണ്‍നെ പോലിസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികില്‍സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

Tags: