അപകട കാരണം അന്വേഷിക്കും; റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി: മുഖ്യമന്ത്രി

Update: 2022-10-06 06:09 GMT

തിരുവനന്തപുരം: വടക്കഞ്ചേരിയില്‍ ഒമ്പതുപേര്‍ മരിക്കാനിടയായ ബസ് അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. വടക്കാഞ്ചേരിയിലുണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണ്. ഒമ്പത് മരണമുണ്ടായെന്നാണ് റിപോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

സ്‌കൂളില്‍ നിന്നും വിനോദ യത്രയ്ക്ക് പോയ കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികില്‍സാ സഹായം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആകെ ഉണര്‍ന്നുപ്രവര്‍ത്തക്കുന്നുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ ആശ്വാസപ്രവര്‍ത്തങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയില്‍ പങ്കുചേരുന്നു. അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Tags:    

Similar News