വടക്കഞ്ചേരി വാഹനാപകടം; ഡ്രൈവറുമായി തെളിവെടുപ്പ്

തെളിവെടുപ്പിന് ശേഷം ജോമോനെ ആലത്തൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Update: 2022-10-07 15:41 GMT


പാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനുമായി പോലിസ് തെളിവെടുപ്പ് നടത്തുന്നു. അപകടം നടന്ന സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ആലത്തൂര്‍ ഡിവൈഎസ്പിയാണ് തെളിവെടുപ്പ് നടത്തുന്നത്. തെളിവെടുപ്പിന് ശേഷം ജോമോനെ ആലത്തൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.





Tags:    

Similar News