വാക്‌സിന്‍ മൈത്രി: സോമാലിയയിലേക്കുളള വാക്‌സിന്‍ ഇന്ന് കൈമാറും

Update: 2021-03-06 07:37 GMT

ന്യൂഡല്‍ഹി: ദരിദ്രരാജ്യങ്ങള്‍ക്ക് വാക്‌സിന്‍ കൈമാറുന്നതിനുള്ള വാക്‌സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായി ആഫ്രിക്കന്‍ രാജ്യമായ സോമാലിയയിലേക്കുള്ള വാക്‌സിന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് വിമാനത്തിലയച്ചു. ഇന്ത്യന്‍ നിര്‍മിത വാക്‌സിനാണ് കയറ്റിയയക്കുന്നത്.

വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് ഇക്കാര്യം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഘാന, റുവാണ്ട, സെനഗല്‍, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗൊ, കോട്ടെ ഡയോവര്‍, നിക്കരാഗ്വ, ജമൈക്ക തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കയറ്റിയയച്ചിരുന്നു.

വാക്‌സിന്‍ മൈത്രി എന്ന പേരില്‍ ദരിദ്രരാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റിയയക്കാനുള്ള ഇന്ത്യയുടെ നീക്കം ആഗോളതലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇതേ പദ്ധതിയുടെ പേരില്‍ മറ്റ് അതിര്‍ത്തി രാജ്യങ്ങളിലേക്കും ഇന്ത്യ വാക്‌സിന്‍ കയറ്റിയയച്ചിരുന്നു.

നിലവില്‍ 25 രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഈ പദ്ധതിപ്രകാരം വാക്‌സിന്‍ അയച്ചിട്ടുള്ളത്. അടുത്ത ആഴ്ചകളില്‍ 49 രാജ്യങ്ങളിലേക്കു കൂടി വാക്‌സിന്‍ കയറ്റിയയക്കും. യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്കന്‍ കരീബിയന്‍ രാജ്യങ്ങളിലേക്കാണ് കയറ്റിയക്കാന്‍ ബാക്കിയുള്ളത്.

Tags: