ബേപ്പൂരില്‍ വാക്‌സിന്‍ വിതരണവും കൊവിഡ് പരിശോധനയും ഒരേ കേന്ദ്രത്തില്‍; പ്രോട്ടോക്കോള്‍ ലംഘനമെന്ന് ആരോപണം

Update: 2021-08-14 12:07 GMT

കോഴിക്കോട്: വാക്‌സിന്‍ വിതരണവും കൊവിഡ് പരിശോധനയും ഒരേ കേന്ദ്രത്തില്‍ നടത്തി. ബേപ്പൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് രണ്ടും ഒരേയിടത്ത് നടത്തിയത്. വാക്‌സിന്‍ വിതരണവും കൊവിഡ് പരിശോധനയും ഒരേ കേന്ദ്രത്തിലായതോടെ ആള്‍ക്കൂട്ടം തിക്കിത്തിരക്കുന്ന അവസ്ഥയുമുണ്ടായി. ബേപ്പൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരുന്നിടത്താണ് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനമുണ്ടായത്.


കൊവിഡ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ രോഗബാധയുണ്ടായ ജില്ലകളിലൊന്നാണ് കോഴിക്കോട്. സംസ്ഥാനത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രമന്ത്രി അടങ്ങിയ സംഘം തിങ്കളാഴ്ച കേരളത്തിലെത്തും.



Tags: