കൊവിഡ് വാക്‌സിനേഷന്‍; കോളജ് വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന

Update: 2021-07-06 09:16 GMT

തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന് കോളജ് വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ആരോഗ്യവകുപ്പ് ഉത്തരവ്. വിദേശത്ത് പോകുന്ന വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന് മുന്‍ഗണന നല്‍കും. 18 മുതല്‍ 23വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് മുന്‍ഗണന. കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതോടെ, എത്രയും പെട്ടന്ന് കോളജ് തുറക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

അതിഥി തൊഴിലാളികള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ വരുത്തും. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപിടി സ്വീകരിക്കും.

സ്വകാര്യ ബസ് ജീവനക്കാര്‍ക്കും പൊതുഗതാഗത സംവിധാനത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കും വാക്‌സിനേഷനില്‍ പരിഗണന ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഒഴികെയുള്ളവര്‍ക്കുള്ള വാക്‌സിനേഷനും ലോക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ചും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കൊവിഡ് അവലോകന യോഗത്തില്‍ അന്തിമതീരുമാനമെടുക്കും.


Tags:    

Similar News