ഒമാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് വാക്‌സിനേഷര്‍ നിര്‍ബന്ധമില്ല

Update: 2021-08-31 08:26 GMT

മസ്‌കറ്റ്: യാത്ര അവസാനിപ്പിക്കുന്ന വിമാനത്താവളങ്ങളില്‍ വാക്‌സിന്‍ നിര്‍ബന്ധമില്ലെങ്കില്‍ വാക്‌സിന്‍ നിബന്ധനകളില്ലാതെ യാത്രക്കാര്‍ക്ക് ഒമാന്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാമെന്ന് ഒമാന്‍ വിമാനത്താവള അധികൃതര്‍.

ഒമാനില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് അവര്‍ പോകുന്ന എയര്‍പോര്‍ട്ടുകളില്‍ വാക്‌സിന്‍ നിര്‍ബന്ധമില്ലെങ്കില്‍ ഒമാന്‍ വിമാനത്താവളത്തിലും അതിന്റെ ആവശ്യമില്ലെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഒമാന്‍ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാണെന്ന കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രസ്താവന യാത്രക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കിയതുകൊണ്ടാണ് പുതുക്കിയ പ്രസ്താവന പ്രസിദ്ധീകരിക്കുന്നത്.  

Tags: