കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍: കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 3.5 ലക്ഷം പേര്‍
ന്യൂഡല്‍ഹി: 15-18 വയസ്സുകാര്‍ക്കുവേണ്ടിയുള്ള കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കെ കൊവിന്‍ പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3.5 ലക്ഷം പേര്‍. നാളെ രാവിലെ മുതലാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.
രാവിലെ 9.30ലെ കണക്കനുസരിച്ച് 15-18 പ്രായക്കാരില്‍ 3,57,984 പേരാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജനുവരി 1ാം തിയ്യതി മുതലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങിയത്.
ഇന്ത്യ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ എടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട പോര്‍ട്ടലാണ് കൊവിന്‍. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് നടത്തിപ്പുകാര്‍.
ഡാറ്റ അനുസരിച്ച് ഈ പോര്‍ട്ടലില്‍ ഇതുവരെ 92,18,61,878 പേര്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 57,37,14,969 പേര്‍ 18-44 പ്രായക്കാരാണ്. 45 വയസ്സിനു മുകളില്‍ 34,77,88,925 പേരുണ്ട്.