തിരുവനന്തപുരം: താനൂരിലെ ഇടതു സ്വതന്ത്ര എംഎല്‍എ വി അബ്ദുറഹ്മാനെ ന്യൂനപക്ഷ-പ്രവാസികാര്യ മന്ത്രിയായി തീരുമാനിച്ചു. അഹ്മദ് ദേവര്‍കോവിലിനെ തുറമുഖ വകുപ്പ് മന്ത്രിയായും തീരുമാനിച്ചു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് ആരോഗ്യ മന്ത്രിയാകും. കെ എന്‍ ബാലഗോപാല്‍-ധനകാര്യം, പി രാജീവ്-വ്യവസായം, എംവി ഗോവിന്ദന്‍-തദ്ദേശസ്വയം ഭരണം, കെ കൃഷ്ണന്‍കുട്ടി-വൈദ്യുതി വകുപ്പ്, റോഷി അഗസ്റ്റിന്‍-ജലവിഭവം, വി അബ്ദുറഹ്മാന്‍- ന്യൂനപക്ഷ ക്ഷേമവും പ്രവാസി കാര്യവും മന്ത്രിയായി തീരുമാനിച്ചു.