ഉത്തരാഖണ്ഡ് സര്‍ക്കാരിന് എണ്ണിപ്പറയാന്‍ 5 വികസന പദ്ധതിപോലുമില്ല: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരേ ഡല്‍ഹി ഉപുമുഖ്യമന്ത്രി

Update: 2020-12-20 04:26 GMT

ഡറാഡൂണ്‍: ഉത്തരാഖണ്ഡ് സര്‍ക്കാരിന് എടുത്തുപറയാന്‍ ചുരുങ്ങിയത് അഞ്ച് വികസനപദ്ധതിപോലുമില്ലെന്ന് പരിഹസിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഉത്തരാഖണ്ഡിലെ ജനങ്ങളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഒന്നും ചെയ്യുന്നില്ലെന്നും മനീഷ് സിസോദിയ കുറ്റപ്പെടുത്തി.

''ഉത്തരാഖണ്ഡിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി രൂപപ്പെടുത്തിയ വിരലിലൊതുങ്ങാവുന്ന പദ്ധതി പോലും ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് ചൂണ്ടിക്കാട്ടാനില്ല. ജനങ്ങള്‍ പറയുന്നത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കോണ്‍ഗ്രസ് മന്ത്രിമാരെക്കൊണ്ടും ബിജെപി മുഖ്യമന്ത്രിമാരെക്കൊണ്ടുമുണ്ടാക്കിയ ഒരു സര്‍ക്കാരാണെന്നാണ്. അതുകൊണ്ട് അവര്‍ക്ക് ഒന്നു ചെയ്യാനില്ല- സിസോദിയ ചൂണ്ടിക്കാട്ടി.

2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ നിന്ന് മല്‍സരിക്കാനുളള ശ്രമത്തിലാണ് എഎപി.


Tags: