മഴക്കെടുതി; ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 54 ആയി; 5 പേരെ കാണാതായി

Update: 2021-10-21 06:02 GMT

ഡറാഡൂണ്‍: മിന്നല്‍ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 54 ആയി. 19 പേരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേരെ പലയിടങ്ങളിലായി കാണാതായി.

ഛംപവാത്തിലെ ബന്‍ബാസയില്‍ ഒക്ടോബര്‍ 17ന് ഒരാള്‍ മരിച്ചിരുന്നു. ഒക്ടോബര്‍ 18ന് എട്ട് പേര്‍ മരിച്ചു. അതില്‍ മൂന്ന് പേര്‍ പുരിയിലും പിത്തോറാഘറിലും ഉള്ളവരാണ്. രണ്ട്‌പേര്‍ ഛംപവാത്തിലെ താമസക്കാരുമാണ്.

ഒക്ടോബര്‍ 19ന് സംസ്ഥാനത്ത് 45 പേര്‍ മരിച്ചു. അതില്‍ 28ഉം നൈനിറ്റാളിലാണ്. ആറ് പേര്‍ അല്‍മോറയിലുള്ളവരാണ്. എട്ട് പേര്‍ ഛംപവാത്തിലും രണ്ട് പേര്‍ ഉദ്ദം സിങ് നഗറിലും ഒരാള്‍ ബഗേശ്വറിലെയും താമസക്കാരാണ്.

നിര്‍ത്താത പെയ്ത മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. 46 വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡിലെ ഡറാഡൂണിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു.

സംസ്ഥാനത്ത് അമിത് ഷാ വ്യോമനിരീക്ഷണവും നടത്തിയിരുന്നു.

Tags:    

Similar News