ഡറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജി സമര്‍പ്പിച്ചു. റാവത്ത് രാജിവച്ചേക്കുമെന്ന് രാവിലെത്തന്നെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ റാവത്തിന്റെ പ്രകടനത്തില്‍ അസംതൃപ്തിയറിയിച്ച സാഹചര്യത്തിലാണ് റാവത്ത് രാജിവച്ചൊഴിയുന്നത്.
റാവത്തിനോട് ബിജെപി നേതാവ് ജെ പി നദ്ദയെ നേരില്‍ കാണാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് മുഖ്യമന്ത്രി നദ്ദയുമായി മാത്രമല്ല, ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചര്‍ച്ചനടത്തിയിരുന്നു.
റാവത്തിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരും അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
റാവത്തിനു പകരം ധന്‍ സിങ് റാവത്ത്, രമേഷ് പൊഖ്‌റിയാന്‍ നിഷാങ്ക്, അജയ് ഭട്ട്, അനില്‍ ബലൂന എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്.