ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവച്ചു

Update: 2021-07-03 06:40 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് രാജിവച്ചു. ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. നാലുമാസം മുന്‍പാണ് ലോക്‌സഭാ എം.പിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തിയത്.


എം.എല്‍.എ. അല്ലാത്ത തീരഥ് സിംഗ് റാവത്തിന് മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ആറുമാസത്തിനകം നിയമഭാംഗത്വം നേടണമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പുകള്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ രാജി.




Tags: