യുപിയില്‍ കാര്‍ ടെമ്പോ വാനിലിടിച്ച് ആറ് മരണം; ഏഴുപേര്‍ക്ക് പരിക്ക്

Update: 2022-07-29 17:56 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. യുപിയിലെ ബാന്ദയിലാണ് അപകടമുണ്ടായത്. ഇന്നോവ കാര്‍ ടെമ്പോ വാനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായി ബാന്ദ പോലിസ് സൂപ്രണ്ട് അഭിനന്ദന്‍ പറഞ്ഞു.

Tags: