ഉത്തര്‍പ്രദേശ് രാജ്യത്തിന്റെ ഊര്‍ജ്ജസംഭരണിയെന്ന് പ്രധാനമന്ത്രി

Update: 2021-08-05 12:51 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിനെ രാജ്യത്തിന്റെ ഊര്‍ജ്ജ സംഭരണിയെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും രാജ്യത്തിന്റെ വികസനത്തിന് ഇന്ധനമാകുന്നതും ഉത്തര്‍പ്രദേശാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. 

ഡല്‍ഹിയിലേക്കുള്ള പാത യുപി വഴിയാണെന്ന് ആദ്യകാലത്ത് പലരും കരുതിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും യുപി കാരണമാവുമെന്ന് ഇതുവരെ ആരും കരുതിയിരുന്നില്ല. യുപിയിയുടെ സ്വത്വം മുന്‍കാലങ്ങളില്‍ വെറും രാഷ്ട്രീയമായി ചുരുങ്ങിയിരുന്നെങ്കില്‍ ഇന്ന് വന്‍കിട വ്യവസായത്തിന്റെയും നിക്ഷേപത്തിന്റെയും കേന്ദ്രമായി സംസ്ഥാനം മാറിക്കഴിഞ്ഞു- പ്രധാനമന്ത്രി പറഞ്ഞു.

വീഡിയോ കോണ്‍ഫ്രന്‍സ് വഴി പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി സംസാരിക്കുന്നതിനിടയിലാണ് യോഗി ആദിത്യനാഥിനെയും യുപിയെ മൊത്തത്തിലും അഭിനന്ദിച്ച് പ്രധാനമന്ത്രി സംസാരിച്ചത്.

യോഗി ഒരു കര്‍മയോഗിയാണെന്നും സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും പ്രധാനമന്ത്രി അഭിപ്രയാപ്പെട്ടു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാര്‍ യുപിക്കെതിരേ വലിയ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്.  

Tags:    

Similar News