കൊവിഡ് പരിശോധന: 20 ലക്ഷം കടന്ന് ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനത്ത്

Update: 2020-07-28 08:14 GMT

ലഖ്‌നോ: കൊവിഡ് പരിശോധന 20 ലക്ഷം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഉത്തര്‍പ്രദേശ്. 20 ലക്ഷം പരിധി കടക്കുന്ന ആദ്യ സംസ്ഥാനം തമിഴ്‌നാടാണ്. കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായക സ്ഥാനമാണ് പരിശോധനകള്‍ക്കുള്ളത്.

സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ വരെ 91,830 പരിശോധനകള്‍ നടത്തി. തമിഴ്‌നാടിനു പിന്നില്‍ പരിശോധനകളുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനത്തെത്തി- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സെക്രട്ടറി അലോക് കുമാര്‍ ട്വീറ്റ് ചെയ്തു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ 26,204 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

Tags: