ലഖ്‌നോ: സുപ്രിംകോടതിയടക്കം കടുത്ത നിലപാടെടുത്തതോടെ കന്‍വാര്‍ യാത്രക്ക് നല്‍കിയ അനുമതി ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. കൊവിഡ് വ്യാപനഭീതിയെത്തുടര്‍ന്നാണ് നടപടി.
കന്‍വാര്‍ യാത്രയെക്കുറിച്ച് അവസാന തീരുമാനമെടുക്കാന്‍ സുപ്രിംകോടതി യുപി സര്‍ക്കാരിന് തിങ്കളാഴ്ച വരെ സമയം നല്‍കിയിരുന്നു.
നേരത്തെ യുപി ഒഴിച്ചുള്ള കന്‍വര്‍ യാത്രയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശിവ ഭക്തര്‍ നടന്നും മറ്റ് വഴിയിലൂടെയും ഹരിദ്വറിലെത്തി തങ്ങളുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലേക്ക് ഗംഗയില്‍ നിന്ന് ജലം ശേഖരിച്ചുപോകുന്ന ചടങ്ങാണ് കന്‍വാര്‍ യാത്ര. ജൂലൈ 25നാണ് യാത്ര നടക്കുന്നത്.
കന്‍വാര്‍ യാത്രക്കെതിരേ നിലപാടെടുത്ത സംസ്ഥാനങ്ങള്‍ക്കെതിരേ ബിജെപി നേതൃത്വം രംഗത്തുവന്നിരുന്നു. ബിജെപി ഹിന്ദു കാര്‍ഡ് കളിക്കുകയാണെന്ന് മറ്റ് പാര്‍ട്ടികളും വിമര്‍ശിച്ചു.