ഉസ്‌വയെ റസൂല്‍: ഇമാംസ് കൗണ്‍സില്‍ ദേശീയ കാംപയിന് തുടക്കമായി

ഒരു ദൈവം, ഒരൊറ്റ മനുഷ്യവംശം, എന്‍ആര്‍സി ബഹിഷ്‌കരിക്കുക എന്ന പ്രമേയത്തിലാണ് ക്യാംപയിന്‍ നടക്കുന്നത്.

Update: 2019-11-24 18:05 GMT

ന്യൂഡല്‍ഹി: ഉസ്‌വയെ റസൂല്‍ എന്ന പേരില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ നടത്തുന്ന ദേശീയ ക്യാംപയിന് തുടക്കമായി. ഒരു ദൈവം, ഒരൊറ്റ മനുഷ്യവംശം, എന്‍ആര്‍സി ബഹിഷ്‌കരിക്കുക എന്ന പ്രമേയത്തിലാണ് ക്യാംപയിന്‍ നടക്കുന്നത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബങ്ക് ദുബി ഈദ്ഗാഹ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ സ്ത്രീകളും പുരുഷന്മാരും അടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു. യോഗത്തില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് ഹനീഫ് അഹ്‌റാര്‍ മുഖ്യപ്രഭാഷണം നടത്തി.

Tags:    

Similar News