യുഎസ് വിസ ലഭിച്ചില്ല; യുവ ഡോക്ടര്‍ ജീവനൊടുക്കി

Update: 2025-11-24 06:47 GMT

ഹൈദരബാദ്: യുഎസ് വിസ ലഭിക്കാത്തതിനെത്തുടര്‍ന്ന് വിഷാദം മൂലം ആന്ധ്രാപ്രദേശില്‍ യുവ ഡോക്ടര്‍ ജീവനൊടുക്കി. ഗുണ്ടൂര്‍ സ്വദേശിയായ രോഹിണി(38)യാണ് ഹൈദരാബാദിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയത്. ശനിയാഴ്ചയായിരുന്നു സംഭവം.

രോഹിണി വാതില്‍ തുറക്കാത്തിനെത്തുടര്‍ന്ന് വീട്ടുജോലിക്കാരിയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. ബന്ധുക്കള്‍ ഫഌറ്റിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. യുഎസ് വിസ അപേക്ഷ നിരസിക്കപ്പെട്ടതോടെ രോഹിണി വിഷാദരോഗത്തിലൂടെ കടന്നുപോവുകയായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. ഉറക്കഗുളിക അമിതമായി കഴിച്ചതാകാം മരണകാരണമെന്നാണ് പോലിസിന്റെ നിഗമനം.

Tags: