യുഎസ് സൈനികര്‍ മടങ്ങി; കാബൂള്‍ വിമാനത്താവളത്തിന്റെ മൂന്ന് കവാടങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു

Update: 2021-08-28 17:32 GMT

കാബൂള്‍: യുഎസ് സൈനികര്‍ അഫ്ഗാന്‍ വിടുന്നതിനുള്ള സമയപരിധി ആഗസ്ത് 31ന് അവസാനിക്കാനിരിക്കെ കാബൂള്‍ വിമാനത്താവളത്തിലെ മൂന്ന് കവാടങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. യുഎസ് സൈനികരില്‍ നല്ലൊരു ശതമാനം ഇന്നത്തോടെ അഫ്ഗാന്‍ വിട്ടിട്ടുണ്ട്.

13 യുഎസ് ഭടന്മാരുടെ മരണത്തില്‍ കലാശിച്ച കാബൂള്‍ വിമാനത്തവള സ്‌ഫോടനത്തോടെയാണ് നിര്‍ണായകമായ നടപടിയിലേക്ക് നീങ്ങിയത്.

പെന്‍ഡഗണ്‍ ഇപ്പോള്‍ പുറത്തുവിട്ട റിപോര്‍ട്ട് അനുസരിച്ച് വിമാനത്താവളത്തില്‍ ഒരു ചാവേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാമതൊരു പൊട്ടിത്തെറിയെന്ന വാദം പെന്‍ഗണ്‍ സ്ഥിരീകരിച്ചിട്ടില്ല.

ബാറോന്‍ ഹോട്ടലിനു മുന്നില്‍ പൊട്ടിത്തെറിയുണ്ടായ കാര്യം യുഎസ് സ്ഥിരീകരിച്ചിട്ടില്ലെന്ന വാര്‍ത്ത സ്പുട്‌നിക്കാണ് പുറത്തുവിട്ടത്.

13 യുഎസ് സൈനികരുടെ മരണത്തിനിടയാക്കിയ കാബൂള്‍ സ്‌ഫോടനം ഐഎസ്‌ഐഎസ്- ഖോര്‍സാന്‍ പ്രോവിന്‍സ് ഗ്രൂപ്പാണെന്ന് വിശ്വസിക്കാന്‍ ധാരാളം തെളിവുകളുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍ പറഞ്ഞു.

താലിബാന്‍ സൈന്യം അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ജയിലുകളില്‍ നിന്ന് ഐഎസ്‌ഐഎസ് തടവുകാരെ വിട്ടയച്ച ശേഷമാണ് ഐഎസ്-കെ യുഎസ്സിനും മറ്റ് രാജ്യങ്ങള്‍ക്കുമെതിരേ ആക്രമണം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Tags: