ചൈന വിമര്‍ശനം നടത്തി ശ്രദ്ധ പിടിച്ചു പറ്റിയ യുഎസ് 'ടിക് ടോക് ടീനേജ് ബ്യൂട്ടീഷ്യന്‍' ഇന്ത്യയിലെ പൗരത്വ നിയമത്തിനെതിരേ വീഡിയോയുമായി വീണ്ടും

ചര്‍മ്മ സുരക്ഷയില്‍ മോയിസ്ച്വറൈസിന്റെ പ്രാധാന്യമെന്ന മട്ടില്‍ പറഞ്ഞുതുടങ്ങിയ ഫെറോസ പിന്നീട് പെട്ടെന്ന് പൗരത്വ നിയമത്തിലേക്ക് കടക്കുകയായിരുന്നു.

Update: 2019-12-27 09:33 GMT

ന്യൂയോര്‍ക്ക്: ചൈനയിലെ മുസ്ലിങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വംശീയ പീഡനത്തെ 'ബ്യൂട്ടി ടിപ്പ്‌സ്' വീഡിയോയിലൂടെ വിമര്‍ശിച്ച് ശ്രദ്ധപിടിച്ചുപറ്റിയ ഫെറോസ അസിസ് മറ്റൊരു വീഡിയോയുമായി വീണ്ടും. ഇത്തവണ ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചാണ് ഫെറോസയുടെ വിമര്‍ശനം.

17 കാരിയായ മനുഷ്യാവകാശപ്രവര്‍ത്തകയായ ഫെറോസ ചൈനയെ കുറിച്ച് ചെയ്ത വീഡിയോ പിന്നീട് ടിക് ടോക് നീക്കം ചെയ്തു. ലോകമാസകലമുണ്ടായ വിമര്‍ശനങ്ങള്‍ക്കു ശേഷം ടിക് ടോക് നടപടി പിന്‍വലിക്കുകയും വീഡിയോ പുനഃസ്ഥാപിക്കുകയും ചെയ്തു. അതിനുശേഷമാണ് പുതിയി വീഡിയോയുമായി ഫെറോസ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചര്‍മ്മ സുരക്ഷയില്‍ മോയിസ്ച്വറൈസിന്റെ പ്രാധാന്യമെന്ന മട്ടില്‍ പറഞ്ഞുതുടങ്ങിയ ഫെറോസ പിന്നീട് പെട്ടെന്ന് പൗരത്വ നിയമത്തിലേക്ക് കടക്കുകയായിരുന്നു. 


ഇന്ത്യയിലെ പുതിയ നിയമം അപകടകരവും അധാര്‍മികവുമാണെന്ന് ഫെറോസ അഭിപ്രായപ്പെട്ടു. മുസ്ലിങ്ങള്‍ക്കുമാത്രമേ പൗരത്വ നല്‍കു എന്ന് പറയുന്നത് ശരിയല്ല. മാത്രമല്ല, ഇന്ത്യക്കാരായ മുസ്ലിങ്ങള്‍ പോലും നാട്ടില്‍ തുടര്‍ന്ന് താമസിക്കണമെങ്കില്‍ രേഖകള്‍ കാണിക്കണം. മതപരമായ കാരണത്താല്‍ മാത്രം വലിയ വിഭാഗം അഭയാര്‍ത്ഥികളെ ഒഴിച്ചുനിര്‍ത്തുന്നത് ശരിയല്ല. നിങ്ങള്‍ ആരായാലും ഹിന്ദുവായാലും മുസ്ലിമായാലും സിഖ്, ജൈന, ബുദ്ധ മതക്കാരാനായാലും അത് ഒട്ടും കുറവോ കൂടുതലോ അല്ല. -ഫെറോസ പറഞ്ഞു.

ഇതുവരെ വീഡിയോയ്ക്ക് 135 കെയും ഇന്‍സ്റ്റഗ്രാമില്‍ 47 കെയും വ്യൂ ഉണ്ട്. 

Tags:    

Similar News