സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ സെനറ്റില്‍ ധാരണ

Update: 2025-11-10 04:57 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ സെനറ്റില്‍ ഒത്തുതീര്‍പ്പിലെത്തി. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനുവരി 31 വരെ തുടരുന്നതിനുള്ള ധനാനുമതി ബില്ല് സെനറ്റ് അംഗീകരിച്ചു. പാസായ ബില്ലിന് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ എട്ട് അംഗങ്ങള്‍ പിന്തുണ നല്‍കി. ഷട്ട്ഡൗണ്‍ മൂലം നിര്‍ത്തിവച്ചിരുന്ന സര്‍ക്കാര്‍ സേവനങ്ങളും ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലും ഇതോടെ താത്കാലികമായി അവസാനിക്കും.

ഡെമോക്രാറ്റുകള്‍ ഉന്നയിച്ചിരുന്ന ആരോഗ്യ പരിരക്ഷാ നികുതി ഇളവ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ വിഷയം അടുത്ത മാസം വീണ്ടും പരിഗണിക്കാനാണ് ധാരണയായത്.

Tags: