ഇറാനിലെ ചബഹാര്‍ സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് സമീപം യുഎസ് ആക്രമണം നടത്തിയതായി റിപോര്‍ട്ട്

Update: 2026-03-16 07:09 GMT

തെഹ്‌റാന്‍: ഇറാനിലെ ചബഹാര്‍ സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് സമീപമുള്ള പര്‍വതപ്രദേശങ്ങളിലെ സൈനിക താവളങ്ങള്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ആക്രമിച്ചതായി റിപോര്‍ട്ട്. ഇറാന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയായ സിസ്റ്റാന്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ചാബഹാര്‍ സ്വതന്ത്ര വ്യാപാര മേഖല സ്ഥിതി ചെയ്യുന്നത്.

2024 ല്‍ ഇന്ത്യ 10 വര്‍ഷത്തെ പാട്ടത്തിന് ചബഹാറിനെ ഏറ്റെടുത്തു. ഈ കരാര്‍ പ്രകാരം ഇന്ത്യ 120 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയും 250 മില്യണ്‍ ഡോളര്‍ ക്രെഡിറ്റ് ലൈന്‍ നല്‍കുകയും ചെയ്യുന്നു. അഫ്ഗാനിസ്ഥാന്‍, മധ്യേഷ്യ, റഷ്യ, യൂറോപ്പ് എന്നിവയുമായി നേരിട്ട് വ്യാപാരം നടത്താന്‍ ചബഹാര്‍ തുറമുഖം ഇന്ത്യയെ സഹായിക്കുന്നു.

Tags: