റഷ്യയുടേയും ഇന്ത്യയുടേയും സമ്പദ് വ്യവസ്ഥ നിര്‍ജ്ജീവം, എന്തു ചെയ്താലും എനിക്ക് പ്രശ്നമില്ല; റഷ്യ- ഇന്ത്യയുടെ വ്യാപാരകരാറിനെ വിമര്‍ശിച്ച് ട്രംപ്

Update: 2025-07-31 05:14 GMT

വാഷിങ്ടണ്‍: റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അവരുടെ ഇടപാടുകളില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും ട്രംപ് പറഞ്ഞു.ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ബന്ധത്തെ ലക്ഷ്യം വച്ചുള്ള പുതിയ പ്രസ്താവനയില്‍, ഇന്ത്യ റഷ്യയുമായി എന്തു ചെയ്താലും തനിക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥ നിര്‍ജ്ജീവമാണെന്ന് ആരോപിച്ചു.

'റഷ്യയുമായി ഇന്ത്യ എന്തു ചെയ്താലും എനിക്ക് പ്രശ്നമില്ല. അവര്‍ ചേര്‍ന്ന് നിര്‍ജ്ജീവമായ അവരുടെ സമ്പദ്വ്യവസ്ഥയെ ഒരുമിച്ച് തകര്‍ക്കട്ടെ, 'ഞങ്ങള്‍ ഇന്ത്യയുമായി വളരെ കുറച്ച് മാത്രമേ ബിസിനസ്സ് നടത്തിയിട്ടുള്ളൂ, അവരുടെ താരിഫ് വളരെ ഉയര്‍ന്നതാണ്, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്.' ട്രംപ് പറഞ്ഞു. റഷ്യ അടുക്കാന്‍ ശ്രമിക്കുന്നത് വളറെ അപകടകരമായ പ്രദേശത്തോടാണെന്നും ട്രംപ് പറഞ്ഞു.

ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും സമാധാന ഒത്തുതീര്‍പ്പിന് 50 ദിവസത്തില്‍ നിന്ന് 10 അല്ലെങ്കില്‍ 12 ദിവസമായി കുറയ്ക്കുകയാണെന്നും ട്രംപ് പറഞ്ഞു.

Tags: