യു എസ് ഓപ്പണ്‍ കിരീടം ഡൊമിനിക്ക് തീമിന്

Update: 2020-09-14 03:59 GMT

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം ഓസ്ട്രിയയുടെ ഡൊമിനിക്ക് തീമിന്. രണ്ടാം സീഡായ തീമിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്. യു എസ് ഓപ്പണ്‍ നേടുന്ന ആദ്യ ഓസ്ട്രിയന്‍ താരമാണ് തീം. ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ 2-6, 4-6, 6-4, 6-3, 7-6 എന്ന സ്‌കോറിനാണ് തീം തോല്‍പ്പിച്ചത്. മൂന്ന് തവണ ഗ്രാന്‍സ്ലാം ഫൈനലില്‍ കളിച്ച തീം ഇന്ന് ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ടതിന് ശേഷമാണ് മല്‍സരം തിരിച്ചുപിടിച്ചത്.1949ന് ശേഷം ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടപ്പെട്ട് പിന്നീട് ജയം കരസ്ഥമാക്കി യു എസ് ഓപ്പണ്‍ നേടുന്ന താരമാണ് തീം.

US Open 2020: Dominic Thiem fights back to beat Alexander Zverev

Tags:    

Similar News