യുഎസ് കെസി 135 വിമാനം തകര്‍ന്നു വീണതല്ല ഇറാന്‍ തകര്‍ത്തതെന്ന്‌ റിപോര്‍ട്ടുകള്‍

Update: 2026-03-13 10:38 GMT

ന്യൂഡല്‍ഹി: യുഎസ് കെസി 135 വിമാനം തകര്‍ന്നു വീണതല്ല ഇറാന്‍ തകര്‍ത്തതെന്ന്‌ റിപോര്‍ട്ടുകള്‍. 79 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ഈ ഭീമന്‍ വിമാനം തകര്‍ത്തത് ഇറാന്റെ വ്യോമ പ്രതിരോധ സേനയാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന സൈനികരുടെയും പൈലറ്റുമാരുടെയും മരണം അമേരിക്ക ഞെട്ടിക്കുമ്പോഴും, മാനക്കേട് ഭയന്ന് സത്യം മറച്ചുവെക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ ലോകത്തിന് മുന്നില്‍ പരിഹാസ്യമാവുകയാണ്. വിമാനം തകര്‍ന്നു വീണപ്പോള്‍ സാങ്കേതിക തകരാറാണെന്നാണ് യുഎസില്‍ നിന്നു വന്ന റിപോര്‍ട്ടുകള്‍. എന്നാല്‍ ഇറാന്റെ ആക്രമണമാണ് ഇതിനു പിന്നിലെന്നാണ് വരുന്ന പുതിയ വാര്‍ത്തകള്‍. ഒരു മണിക്കൂറിനുള്ളില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് കിട്ടിയ കനത്ത പ്രഹരമാണ് ഇത്.

ഇസ്രയേലിനെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച അമേരിക്ക, ഇപ്പോള്‍ സ്വന്തം സൈനികരെയും യുദ്ധവിമാനങ്ങളെയും സംരക്ഷിക്കാനാവാതെ പതറുകയാണെന്നാണ് റിപോര്‍ട്ടുകള്‍. വിമാനത്തിലുണ്ടായിരുന്ന പരിചയസമ്പന്നരായ പൈലറ്റുമാരടക്കമുള്ള അമേരിക്കന്‍ സൈനികരുടെ മരണം അമേരിക്കയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് നല്‍കിയിരിക്കുന്നത്.

Tags: