ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം; ഇസ്രായേലില്‍ 2,975 പേര്‍ക്ക് പരിക്കേറ്റു
ജെറുസലേം: ഫെബ്രുവരി 28 ന് ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിനുശേഷം നടന്ന ആക്രമണങ്ങളില്‍ ഇസ്രായേലില്‍ കുറഞ്ഞത് 2,975 പേര്‍ക്കെങ്കിലും പരിക്കേറ്റു. ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് ഇത്.
അതേസമയം, അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ രാജ്യത്ത് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് ഇറാന്‍ പറഞ്ഞു . ഐആര്‍എന്‍എയുടെ കണക്കനുസരിച്ച്, ഇതുവരെ ഏകദേശം 24,531 സിവിലിയന്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇതില്‍ ഏകദേശം 19,775 വീടുകളുണ്ടെന്ന് ദുരിതാശ്വാസ സംഘടനയായ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു. ആക്രമണങ്ങളില്‍ 4,511 കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതിനുപുറമെ, 69 സ്‌കൂളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, 195 അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.ആക്രമണത്തില്‍ 16 റെഡ് ക്രസന്റ് സെന്ററുകള്‍, 21 രക്ഷാ വാഹനങ്ങള്‍, 19 ആംബുലന്‍സുകള്‍ എന്നിവയും തകര്‍ന്നു.