യുഎസ്-ഇസ്രായേല്‍ ആക്രമണം; ഇറാനിലെ 56 ചരിത്ര സ്ഥലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
തെഹ്‌റാന്‍: അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തില്‍ നിരവധി മ്യൂസിയങ്ങളും പുരാതന ചരിത്ര കെട്ടിടങ്ങളും ഉള്‍പ്പെടെ തങ്ങളുടെ 56 സാംസ്‌കാരിക, ചരിത്ര സ്ഥലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇറാന്‍ അറിയിച്ചു.
യുദ്ധം ആരംഭിച്ചതിനുശേഷം നടന്ന ആക്രമണങ്ങളില്‍ ഈ സ്ഥലങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രാലയം പറഞ്ഞു.
ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത് തെഹ്റാനിലാണെന്നും അവിടെ 19 കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. കൂടാതെ, കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ 12 പ്രധാന ചരിത്ര സ്ഥലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും റിപോര്‍ട്ടിലുണ്ട്.