യുഎസ് ഇസ്രായേല്‍ ആക്രമണം: ഇറാനിലെ അരാകില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞടക്കം നാലു മരണം

Update: 2026-03-17 05:49 GMT

തെഹ്‌റാന്‍: ഇറാനിയന്‍ നഗരമായ അരാകില്‍ നടന്ന യുഎസ് ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞും രണ്ട് വയസ്സുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു.

ആക്രമണത്തില്‍ കുട്ടികളും അവരുടെ അമ്മയും മുത്തശ്ശിയും കൊല്ലപ്പെട്ടതായി ഐആര്‍ജിസി അറിയിച്ചു. സംഭവത്തോട് ഐആര്‍ജിസി ശക്തമായി പ്രതികരിച്ചതായും ഇത്തരം ആക്രമണങ്ങള്‍ അവരുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്നും ഇറാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രസ് ടിവി റിപോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 28 മുതല്‍ യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങളില്‍ 1,444 പേര്‍ മരിക്കുകയും 18,551 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags: