യുഎസ്-ഇസ്രായേല്‍ ആക്രമണം; ഇറാനില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

Update: 2026-03-16 09:01 GMT

തെഹ്‌റാന്‍: യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ മര്‍കാസി പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഹര്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ആദ്യ ആക്രമണം അരക് നഗരത്തിനടുത്തുള്ള ഒരു ജനവാസ മേഖലയെ ലക്ഷ്യമാക്കി നടന്നു, അതില്‍ നാല് പേര്‍ കൊല്ലപ്പെടുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Tags: