ഫിലിപ്പീന്‍സില്‍ യുഎസ് ആയുധ കേന്ദ്രം; മുന്നറിയിപ്പുമായി ചൈന

Update: 2026-03-27 10:26 GMT

ബീജിംഗ്: ഫിലിപ്പീന്‍സില്‍ ആയുധ നിര്‍മ്മാണ സൗകര്യം വികസിപ്പിക്കാനുള്ള യുഎസ് നീക്കത്തിനെതിരേ ചൈന ശക്തമായ പ്രതികരണവുമായി രംഗത്ത്. ഏഷ്യ പസഫിക് മേഖലയില്‍ അനാവശ്യമായ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കരുതെന്ന് അമേരിക്കയോടും അതിന്റെ സഖ്യരാജ്യങ്ങളോടും ചൈന മുന്നറിയിപ്പ് നല്‍കി.

ഫിലിപ്പീന്‍സില്‍ പുതിയ ആയുധങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനും അമേരിക്കന്‍ പ്രതിരോധ വിഭാഗങ്ങള്‍ സാമ്പത്തിക പിന്തുണ നല്‍കാന്‍ തീരുമോനിച്ചുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ഇന്‍ഡോ-പസഫിക് ഇന്‍ഡസ്ട്രിയല്‍ റെസിലിയന്‍സ് പദ്ധതിയിലെ അംഗരാജ്യങ്ങള്‍ ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. ഈ നീക്കം മേഖലയിലെ സമാധാനവും സ്ഥിരതയും ബാധിക്കുമെന്ന് ചൈനീസ് സൈനിക വക്താവ് ലിന്‍ ജ്യാന്‍ വ്യക്തമാക്കി. സമീപ രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ മാനിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: