പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാന്‍ 17 വരെ അപേക്ഷിക്കാം

Update: 2021-03-16 17:23 GMT

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുള്ള പരീക്ഷകള്‍ സൗകര്യപ്രദമായ സ്‌കൂളുകള്‍ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിന് രക്ഷകര്‍ത്താക്കള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി മാര്‍ച്ച് 17 വൈകുന്നേരം അഞ്ച് മണിവരെ ദീര്‍ഘിപ്പിച്ചു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍, പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിലുള്ള ഷെല്‍റ്റര്‍ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിലും ഗള്‍ഫ്, ലക്ഷദ്വീപ്, മറ്റ് അടിയന്തിരഘട്ടങ്ങളില്‍ മറ്റ് ജില്ലകളില്‍പെട്ടുപോയിട്ടുള്ളതുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സൗകര്യം.