ഡല്‍ഹിയിലെ പോപുലര്‍ ഫ്രണ്ട് പോപുലര്‍ ഫ്രണ്ട് ഓഫിസില്‍ യുപി എസ്ടിഎഫ് തെളിവെടുപ്പ് നടത്തി

Update: 2021-03-12 18:36 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹി ഒഓഫിസില്‍ തെളിവെടുപ്പ് നടത്തി. ബിഹാറില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ മലയാളികളായ രണ്ടു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യുപി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കേസന്വഷണത്തിന്റെ ഭാഗമായി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. നേരത്തേ ഹാഥ്‌റസിലേക്കുള്ള സന്ദര്‍ശനത്തിനിടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെയും കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെയും അന്യായമായി അറസ്റ്റ് ചെയ്തതിനു പിന്നാലെ ഡല്‍ഹി ഓഫിസില്‍ പരിശോധന നടത്തിയിരുന്നു.

    എസ് ടിഎഫിന്റെ നോയിഡ ശാഖയിലെ ഉദ്യോഗസ്ഥരാണ് തെക്കന്‍ ഡല്‍ഹിയിലെ ഷാഹീന്‍ ബാഗിലെ പിഎഫ്‌ഐ ഓഫിസില്‍ തെളിവെടുപ്പിനു വന്നതെന്ന് എസ്ടിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.

Tags: