യുപി ഒന്നാം ഘട്ട വോട്ടെടുപ്പ്; 50,000ത്തോളം സുരക്ഷാസൈനികരെ വിന്യസിപ്പിക്കും
മഥുര; വ്യാഴാഴ്ച ഒന്നാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ 50,000ത്തോളം സുരക്ഷാസൈനികരെ വിന്യസിപ്പിക്കും. ഈ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൊവ്വാഴ്ച വൈകീട്ട് അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ്.
നാളെ പോൡ് നടക്കുന്ന 58 നിയമസഭാ മണ്ഡലങ്ങളില്‍ പോലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
മുസാഫര്‍നഗര്‍, അലിഗഢ്, മീററ്റ് എന്നിവടങ്ങളിലാണ് കൂടുതല്‍ സുരക്ഷാസൈന്യത്തെ വിന്യസിപ്പിച്ചത്. മഥുരയില്‍ മാത്രം 75 കമ്പനിയെ വിന്യസിപ്പിച്ചു. ഇവിടെ മാത്രം 21,000ത്തോളം പേരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഷാംലി, മഥുര, ആഗ്ര, മുസാഫര്‍നഗര്‍, ബാഗ്പത്, മീററ്റ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍, ഹാപൂര്‍, ബുലന്ദ്ഷഹര്‍, അലിഗഢ് എന്നീ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.
403 നിയമസഭാ മണ്ഡലങ്ങളുള്ള യുപിയില്‍ ഏഴ് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം നാളെ നടക്കും. ഏഴാം ഘട്ടം മാര്‍ച്ച് 7ന് നടക്കും. മാര്‍ച്ച് 10ന് വോട്ടെണ്ണും.
ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി മാര്‍ച്ച് 14ന് അവസാനിക്കും.