യുപി കേരളത്തിന്റെ അധികാരപരിധിയിലല്ല; സിദ്ദിഖിന്റെ മോചനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായരെന്ന് റെയ്ഹാനത്തിന് എഡിജിപിയുടെ മറുപടി

Update: 2020-12-05 16:49 GMT


തിരുവനന്തപുരം: സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത് കേരള സര്‍ക്കാരിന്റെ അധികാരപരിധിയ്ക്ക് പുറത്തായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായരെന്ന് എഡിജിപി. മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി യുപിയില്‍ റിപോര്‍ട്ടിങ്ങിന് പോകും വഴി തന്റെ ഭര്‍ത്താവിനെ യുപി പോലിസ് അറസ്റ്റ് ചെയ്‌തെന്നും അതില്‍ ഇടപെടണമെന്നുമാവശ്യപ്പെട്ടാണ് സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

''മുഖ്യമന്ത്രിക്ക് താങ്കള്‍ സമര്‍പ്പിച്ച പരാതി പരിശോധിച്ചതില്‍ കൃത്യസ്ഥലം സംസ്ഥാന പോലിസിന്റെ അധികാരപരിധിക്കു പുറത്തായതിനാല്‍ മറ്റ് നിയമനടപടികളൊന്നും സ്വീകരിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുന്നു''-വെന്നാണ് എഡിജിപി നല്‍കിയ മറുപടിയിലുള്ളത്.

യുപിയിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലാണ് ഒക്ടോബര്‍ 5ന് സിദ്ദിഖ് കാപ്പനെ മൂന്നു പേര്‍ക്കൊപ്പം യുപി പോലിസ് അറസ്റ്റ് ചെയ്തത്.

Similar News