യുപി സര്‍ക്കാര്‍ മുസ്‌ലിംകളെ കള്ളക്കേസില്‍ കുടുക്കുന്നു: മായാവതി

ഉത്തര്‍പ്രദേശിലെ ബിജെപി ഭരണത്തില്‍ ബ്രാഹ്‌മണര്‍ക്കും ദലിതര്‍ക്കും പുറമെ മുസ്‌ലിംകളെയും ലക്ഷ്യമിടുകയാണെന്നും മായാവതി ആരോപിച്ചു.

Update: 2020-09-04 09:18 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ മുസ്ലിംകളെ കള്ളക്കേസില്‍ കുടുക്കി വളരെയധികം അടിച്ചമര്‍ത്തുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി. അവരെ വ്യാജ കേസുകളില്‍ ഉള്‍പ്പെടുത്തുകയാണ്, ഇത് വളരെ സങ്കടകരമാണ്, മായാവതി ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജെപി ഭരണത്തില്‍ ബ്രാഹ്‌മണര്‍ക്കും ദലിതര്‍ക്കും പുറമെ മുസ്‌ലിംകളെയും ലക്ഷ്യമിടുകയാണെന്നും മായാവതി ആരോപിച്ചു.

ബി ആര്‍ അംബേദ്കറുടെ വിഗ്രഹങ്ങള്‍ സംസ്ഥാനത്ത് തകര്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു. ഡോ. ഭീംറാവു അംബേദ്കറിനെ എസ്പി സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ ബിജെപി സര്‍ക്കാറും അതു തന്നെയാണ് ചെയ്യുന്നത്. ജില്ലകളുടെയും സ്ഥാപനങ്ങളുടെയും പേരുകളില്‍ നിന്നും ദലിത് അടയാളങ്ങള്‍ ഒഴിവാക്കുന്നു.'ഇപ്പോള്‍ ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കറുടെ വിഗ്രഹം പോലും തകര്‍ക്കപ്പെടുന്നു. വാരണാസിയിലും ഇപ്പോള്‍ ജൗ ന്‍പൂരിലും നടന്ന സംഭവങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളണം,' മായാവതി പറഞ്ഞു 

Tags: