ഉത്തര്‍പ്രദേശില്‍ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

അടിസ്ഥാന സൗകര്യവ്യവസായ വികസന വകുപ്പ് സെക്രട്ടറി മഹേന്ദ്ര പ്രസാദ് അഗര്‍വാളിനെ അയോധ്യയിലെ സ്‌പെഷല്‍ ഓഫിസറായി നിയമ്മിച്ചു. അയോധ്യയിലെ സര്‍ക്കിള്‍ കമ്മീഷണറുടെ പദവിയായിരിക്കും അദ്ദേഹം നിര്‍വഹിക്കുക.

Update: 2019-11-09 06:14 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ഇതിലൊരാളെ അയോധ്യ കമ്മീഷണറായി നിയമിച്ചു. ഇന്നലെ രാത്രിയാണ് ഉത്തരവ് പുറപെടുവിച്ചത്. അടിസ്ഥാന സൗകര്യവ്യവസായ വികസന വകുപ്പ് സെക്രട്ടറി മഹേന്ദ്ര പ്രസാദ് അഗര്‍വാളിനെ അയോധ്യയിലെ സ്‌പെഷല്‍ ഓഫിസറായി നിയമ്മിച്ചു. അയോധ്യയിലെ സര്‍ക്കിള്‍ കമ്മീഷണറുടെ പദവിയായിരിക്കും അദ്ദേഹം നിര്‍വഹിക്കുക.

ഗതാഗത വകുപ്പ് ചീഫ് സെക്രട്ടറി അരവിന്ദ് കുമാര്‍ ഊര്‍ജ വകുപ്പിലെ ചീഫ് സെക്രട്ടറി പദം നിര്‍വഹിക്കും. കുമാറിന് പകരക്കാരനായി രാജേശ് കുമാറ് സിങിനെ ഗതാഗത വകുപ്പ് ചീഫ് സെക്രട്ടറിയായി നിയമ്മിക്കും. നിലവിലെ പോതുമേഖല നിയന്ത്രണ ഡിപ്പാര്‍ട്ട്‌മെന്റെിലെ ചീഫ് സെക്രട്ടറിയാണ് രാജേഷ് കുമാര്‍ സിങ്. കുമാര്‍ സിംഗിന്റെ പദവയിലേക്ക് ഊര്‍ജവകുപ്പിലെ സെക്രട്ടറി പദവി വഹിച്ചിരുന്ന അലോക് കുമാറിനെ നിയമിച്ചു. ആര്‍ഇആര്‍എ സെക്രട്ടറി അബ്ബര്‍ അഹമ്മദിന് നമാമി ഗംഗയുടെയും ഗ്രാമീണ മേഖലയില്‍ ജലവിതരണ വകുപ്പിന്റെയും ചുമതലയും നല്‍കി.


Tags: