മഥുരയില്‍ മദ്യവും മാംസവും നിരോധിച്ച് യു പി മുഖ്യമന്ത്രി

Update: 2021-08-30 17:27 GMT

ലഖ്‌നൗ: മഥുരയില്‍ മദ്യവും മാംസവും വില്‍ക്കുന്നത് പൂര്‍ണമായി നിരോധിച്ച് കൊണ്ട് യു പി മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിറക്കി. ലഖ്‌നൗവില്‍ കൃഷ്‌ണോത്സവ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ആദിത്യനാഥ് മാംസ വ്യാപാരം ഉള്‍പ്പടെ നിരോധിച്ചതായി അറിയിച്ചത്. മഥുരയുടെ മഹത്വം പുനരുജ്ജീവിപ്പിക്കാനാണ് നടപടിയെന്നും അവകാശപ്പെട്ടു.

മദ്യ വില്‍പ്പനയും മാംസവ്യാപാരവും നടത്തുന്നവര്‍ക്ക് പാല്‍ വില്‍പ്പന നടത്താമെന്ന് ആദിത്യനാഥ് പറഞ്ഞു. കൊറോണ വൈറസിനെ ഇല്ലാതെയാക്കണമെന്നും പ്രസംഗത്തിനിടെ ആദിത്യനാഥ് ശ്രീകൃഷ്ണനോട് പ്രാര്‍ത്ഥിച്ചു.


Tags: