ഹൈദരാബാദ് നഗരത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെടാതിരുന്ന മരണങ്ങള്‍ സംസ്ഥാനത്തെ സമാന കാലയളവിലെ ആകെ മരണങ്ങളുടെ പത്തിരട്ടി
ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് കോര്‍പറേഷനില്‍ മാത്രം റിപോര്‍ട്ട് ചെയ്യപ്പെടാതെയിരുന്ന മരണങ്ങള്‍ അതേ കാലയളവില്‍ സംസ്ഥാനത്ത് ആകെ റിപോര്‍ട്ട് ചെയ്ത മരണങ്ങളുടെ പത്തിരട്ടി. 2020 ഏപ്രില്‍ മുതല്‍ മെയ് 2021 കാലത്ത് പുതിയ കണക്കനുസരിച്ച് 32,757 മരണങ്ങളാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്താകെ ഈ കാലയളവില്‍ 3,275 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തിരുന്നത്.
ഹൈദരാബാദ് കോര്‍പറേഷനില്‍ റിപോര്‍ട്ട് ചെയ്യപ്പെടാതെ പോയ മരണങ്ങള്‍ കോര്‍പറേഷന്‍ നല്‍കിയ മരണസര്‍ട്ടിഫിക്കറ്റനുസരിച്ചാണ് തയ്യാറായത്. വിവരാവകാശ രേഖയനുസരിച്ചാണ് വിവരങ്ങള്‍ ക്രോഡീകരിച്ചത്.
2021 ആദ്യത്തെ അഞ്ച് മാസം ഹൈദരാബാദില്‍ 14,332 മരണങ്ങളാണ് പുതുതായി രേഖപ്പെടുത്തിയത്. ഇത് ഈ കാലയളവില്‍ സംസ്ഥാനത്താകമാനം റിപോര്‍ട്ട് ചെയ്ത 1,740 മരമങ്ങളുടെ 8.2 ഇരട്ടിയാണ്. 2021 ല്‍ കോര്‍പറേഷന്‍ നല്‍കിയ 36,041 മരണസര്‍ട്ടിഫിക്കറ്റില്‍ നിന്ന് കൊവിഡ് കാലത്തിനു മുമ്പ് സമാനമായ കാലയളവില്‍ നല്‍കിയ മരണസര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തില്‍ നിന്ന് കുറച്ചാണ് കൂടുതല്‍ മരണങ്ങള്‍ കണ്ടെത്തിയത്. 2016ലെയും 2019ലെയും മരണങ്ങളുടെ ശരാശരിയാണ് കണക്കുകൂട്ടാന്‍ ഉപയോഗിച്ചത്. ഇതേകാലയളവിലെ കൊല്‍ക്കത്തയിലെയും ചെന്നൈയിലും മരണങ്ങളില്‍ യഥാക്രമം 4.5, 3.3 മടങ്ങാണ് കൂടുതലായി റിപോര്‍ട്ട് ചെയ്തത്.
ജില്ലാ തലത്തില്‍ കൊവിഡ് മരണങ്ങള്‍ വേര്‍തിരിച്ച് റിപോര്‍ട്ട് ചെയ്യാതിരുന്നതുകൊണ്ടാണ് സംസ്ഥാന തലത്തില്‍ കണക്കുകള്‍ പരിശോധനക്കെടുക്കേണ്ടിവന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിലെ വീഴ്ചയെക്കുറിച്ച് ഹൈക്കോടതി 2020ല്‍ത്തന്നെ മുന്നറിയിപ്പുനല്‍കിയിരുന്നു. കൊവിഡ് മരണങ്ങളുടെ എണ്ണം പെട്ടെന്ന് കൂട്ടി റിപോര്‍ട്ട് ചെയ്ത സര്‍ക്കാരിന്റെ നടപടിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം പരിസഹിക്കുകയും ചെയ്തു.

